KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് മഴ ശക്തമായേക്കും: ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also : സ്വന്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ് സിദ്ധു ചെയ്യുന്നത്: തിരിച്ചടിച്ച് എപിഎസ് ഡിയോള്‍

നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് കാരണം. നവംബര്‍ ഒമ്പതിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button