ErnakulamKeralaNattuvarthaNews

മയിലിനെയും തത്തയെയും വീട്ടിൽ വളർത്തി : വീട്ടുടമക്കെതിരെ കേസ്

വന്യജീവി വിഭാഗത്തിൽപെടുന്ന ഇവയെ വീട്ടിൽ വളർത്താൻ അനുമതിയില്

മൂലമറ്റം: വീട്ടിൽ വളർത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. മൂവാറ്റുപുഴ-ആയവന സ്വദേശി തടത്തിൽ സതീഷി​ന്റെ വീട്ടിൽ നിന്നാണ് നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന്​ തത്തകളെയും പിടികൂടിയത്.

Read Also: സ്കൂട്ടർ യാത്രികയെ രക്ഷിക്കാൻ ശ്രമം : കാർ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

വന്യജീവി വിഭാഗത്തിൽപെടുന്ന ഇവയെ വീട്ടിൽ വളർത്താൻ അനുമതിയില്ല. വീട്ടുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂലമറ്റം വനം വകുപ്പ് സെക്​ഷൻ ഓഫിസർ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരൻ ഷാജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button