Latest NewsNewsInternationalGulf

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി

മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി അഭ്യൂഹം

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്കും പരിക്കേറ്റു.

Also Read:വിമാനത്തില്‍ നിന്ന് 20 ഓളം യാത്രക്കാര്‍ ഇറങ്ങി ഓടി: സംഭവിച്ചത് ഇതാണ്..

പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം.

സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഖാദിമിയെ എതിർക്കുന്നവർക്ക് ഇറാനിൽ നിന്ന് ആയുധ സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു.

അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button