Latest NewsNewsInternationalKuwaitGulf

ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. നവംബർ 7 ഞായറാഴ്ച്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച്ചയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ : ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി

ഫസ്റ്റ്, ഫോർത്ത്, ഫിഫ്ത്, സിക്‌സ്ത്, സെവൻത് റിങ്ങ് റോഡുകൾക്ക് വിലക്ക് ബാധകമാണ്. ശൈഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് കോസ് വേയിലും ഈ വിലക്കുകൾ ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 30, 40, 50, 60, 80 എന്നീ റോഡുകളിലും ജമാൽ അബ്ദുൽ നാസ്സർ റോഡിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെ ചെയർമാനായി അലി സയീദ് അൽ നെയാദിയെ നിയമിച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button