KeralaLatest NewsNews

100 കിലോ കഞ്ചാവ് കടത്താൻ ശ്രമം: സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ 100 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Read Also  :  നോട്ട് നിരോധനത്തിന് അഞ്ചു ആണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്‌ കെസി വേണുഗോപാൽ

പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button