Latest NewsKerala

നടി കെപിഎസി ലളിതയ്ക്ക് ആരോഗ്യസ്ഥിതി ഗുരുതരം, കരള്‍ മാറ്റി വെയ്ക്കുകയാണ് പരിഹാരമെന്ന് ഇടവേള ബാബു

ആശുപത്രിയിലെത്തിക്കുമ്പോൾ ലളിതയ്ക്ക് ബോധമുണ്ടായിരുന്നില്ല.

കൊച്ചി: കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായി നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. ആശുപത്രിയിലെത്തിക്കുമ്പോൾ ലളിതയ്ക്ക് ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ താരം ഐസിയുവിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന താരത്തെ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റി.

‘ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെയ്ക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ’ എന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button