Latest NewsNewsInternational

ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചൈനയുടെ നീക്കങ്ങള്‍ : യുഎസ് മോഡലില്‍ ചൈനീസ് ആര്‍മിയുടെ പരിശീലനം

ബീജിംഗ്: അമേരിക്കയ്ക്ക് എതിരെ ഏത് നേരത്തും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചൈന നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം.

Read Also : ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റു: വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകൻ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്ലമക്കാന്‍ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ യു.എസ്. ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്സറാണ് പുറത്തുവിട്ടിരിക്കുന്നത്. മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലന കേന്ദ്രത്തില്‍ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈല്‍വേധ കപ്പലിന്റെയും മാതൃകകളാണ് നിര്‍മിച്ചിട്ടുള്ളത്. ആറ് മീറ്റര്‍ വീതിയുള്ള ഒരു റെയില്‍ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാര്‍ഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാന്‍ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

യുദ്ധ സാദ്ധ്യത മുന്നില്‍ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്. തെക്കന്‍ ചൈനക്കടല്‍, തായ്വാന്‍ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്. എന്നാല്‍, വാര്‍ത്തകള്‍ പുറത്തു വന്നിട്ടും അതിനോടൊന്നും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button