KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വർണവില.

തുടർന്ന് ഇന്ന് സ്വര്‍ണവില വീണ്ടും കൂടുകയായിരുന്നു. ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 36,160 രൂപയായിരുന്നെങ്കില്‍ ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്.

Read Also: ചു​രി​ദാർ​ ഓ​ർ​ഡ​ർ ചെ​യ്​​ത​ യു​വ​തി​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പ നഷ്ടമായി: തട്ടിപ്പിന് പിന്നിൽ ബംഗാൾ സ്വദേശികൾ

തുടര്‍ച്ചയായി മൂന്ന് ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് വില കൂടിയത്. നവംബര്‍ ആറ് മുതല്‍ നവംബര്‍ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button