COVID 19Latest NewsEuropeNewsInternational

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: ഫ്രാൻസിൽ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതർ

തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിന് മുകളിൽ രോഗികൾ

പാരീസ്: ഫ്രാൻസിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രാജ്യത്ത് കൊവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയൽരാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണെന്നും രാജ്യം അഞ്ചാം തരംഗ വ്യപനത്തിന്റെ വക്കിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ഫ്രഞ്ച് ആരോഗ്യ മന്ത്രി ഒലിവർ വെരാൻ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ 11,883 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Also Read:‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും

തുടർച്ചയായ രണ്ടാം ദിവസമാണ് ഫ്രാൻസിൽ പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒക്ടോബർ രണ്ടാം വാരം മുതൽ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം പടിപടിയായി ഉയരുകയാണ്.

Also Read:വിവാദങ്ങൾ അവസാനിച്ചു: മരയ്ക്കാർ തിയറ്ററുകളിലേയ്ക്ക്

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി. രാജ്യത്ത് 65 വയസ്സ് പൂർത്തിയായവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശന അനുമതി വേണമെങ്കിൽ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന്റെ തെളിവ് കാണിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി. ഇതുവരെയും ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button