Latest NewsNewsIndia

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു: ബന്ധുവായ യുവാവ് അറസ്റ്റിൽ

ഉത്തര്‍ പ്രദേശ്: ആറുവയസുകാരിയെ പീഡിപ്പിച്ച. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ബന്ധുവായ ഇരുപത്തിരണ്ടുകാരനായ യുവാവാണ് പ്രതി. വ്യാഴ്ച വൈകുന്നേരം ഉത്തര്‍ പ്രദേശിലെ ബദൗണില്‍ പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബന്ധുവായ യുവാവ് വീടിനടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി. യുവാവ് പെണ്‍കുട്ടിയുമായി വനത്തിലേക്ക് പോകുന്നത് കണ്ടുവെന്ന് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

മീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം: മീന്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, കെട്ടിടത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

നാട്ടുകാരും ബന്ധുക്കളും വനത്തിനുള്ളില്‍ ഏറെ നേരം നടത്തിയ തെരച്ചിലൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. തുടർന്ന് യുവാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ മൊഴിയെടുത്തതിന് ശേഷം വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button