Latest NewsNewsIndia

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും ഡയറക്ടര്‍മാരുടെ കാലാവധി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും ഡയറക്ടര്‍മാരുടെയും കാലാവധി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കാലാവധി അഞ്ച് വര്‍ഷമായി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ രണ്ട് കേന്ദ്ര ഏജന്‍സികളിലെയും തലവന്മാരുടെ കാലാവധി. ഓര്‍ഡിനന്‍സ് അനുസരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഓരോ വര്‍ഷമായി മൂന്നുതവണ നീട്ടാം.

Read Also : പെണ്‍കുട്ടിയോട് കൊടും ക്രൂരത, പീഡിപ്പിച്ചത് ഭര്‍തൃപിതാവും പൊലീസുകാരനും ഉള്‍പ്പെടെ 400 പേര്‍, പെണ്‍കുട്ടി ഗര്‍ഭിണി

വിദേശനാണ്യ വിനിമയം, കളളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇ.ഡി അന്വേഷിക്കാറ്. ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയാണ് ഇപ്പോള്‍ ഇ.ഡി മേധാവി. 2020 നവംബര്‍ വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി. ഇത് നീട്ടിനല്‍കി. സുബോധ് കുമാര്‍ ജെയ്സ്വാള്‍ ഐ.പി.എസ് ആണ് സിബിഐ തലവന്‍. 2021 മേയ് മാസത്തിലാണ് അദ്ദേഹം നിയമിതനായത്. നിലവിലെ ഓര്‍ഡിനന്‍സ് പ്രകാരം അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ കാലാവധി നീട്ടിനല്‍കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button