KeralaLatest NewsIndia

കണ്‍മുന്നില്‍ വെട്ടേറ്റുവീണ ഭർത്താവ്: ഞെട്ടൽ മാറാതെ, ദുഃഖം താങ്ങാനാകാതെ അന്‍ഷിക

ഹരേ..രാമ പ്രാർത്ഥനകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലില്‍ കിടത്തിയപ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു

പാലക്കാട്: കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവന്‍ അര്‍ഷികയ്ക്ക്. കണ്‍മുന്നില്‍ വെട്ടേറ്റുവീണ ജീവിതപ്പാതി ജീവനോടെ തിരിച്ചുവരുമെന്നോര്‍ത്തുള്ള കാത്തിരിപ്പ്. അത് അസ്തമിച്ചപ്പോള്‍ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്. എലപ്പുള്ളിയിലെ വീട്ടിലെ മുറിയില്‍ മരവിച്ച അവസ്ഥയില്‍ ഒരേ ഇരിപ്പായിരുന്നു അവര്‍. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ചു.

കാത്തിരിപ്പിന് വിരാമമിട്ട് വൈകീട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയടിച്ച് കരഞ്ഞ അര്‍ഷികയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ഹരേ..രാമ പ്രാർത്ഥനകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലില്‍ കിടത്തിയപ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു. ഇതിനിടെ, സങ്കടം ഉള്ളിലൊതുക്കി മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അച്ഛന്‍ ആറുച്ചാമി എത്തി, മകന് അന്തിമോപചാരമര്‍പ്പിച്ചു.

മൃതദേഹവുമായി ആംബുലന്‍സ് വീട്ടുപടിക്കലെത്തിയതുമുതല്‍ കതകില്‍ത്താങ്ങി കരഞ്ഞ് തളര്‍ന്നുനിന്ന് അമ്മ. ‘അമ്മ വിളിക്കുവാടാ പൊന്നുമോനേ, ഞാനിപ്പോ ആശുപത്രിയില്‍ കൊണ്ടുപോകാമെടാ…’ എന്ന് അമ്മയുടെ നിലവിളി. മൃതദേഹംകണ്ട് നിലത്തുവീണുകരഞ്ഞ അമ്മയെ തിരികെ വീട്ടിനുള്ളിലാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെട്ടു. ഏഴരയോടെ മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, സംസ്ഥാന ഖജാന്‍ജി അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍, ജില്ലാ ജന. സെക്രട്ടറി പി. വേണുഗോപാല്‍, ദേശീയസമിതി അംഗം എന്‍. ശിവരാജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി. രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരമർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button