Latest NewsNewsInternationalKuwaitGulf

കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാം: വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല

കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കുന്നതിനു വിസ അപേക്ഷ ഇന്ത്യൻ എംബസി സ്വീകരിക്കാൻ ആരംഭിച്ചു. 2020 മാർച്ചിൽ നിർത്തിവച്ച സംവിധാനമാണ് പുനരാരംഭിച്ചത്. വാക്‌സിൻ എടുത്തവരാണെങ്കിൽ ഇന്ത്യ സന്ദർശിക്കാൻ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. അപേക്ഷയ്‌ക്കൊപ്പം വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Read Also: മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല: ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈൻ

യാത്ര പുറപ്പെടൂം മുൻപ് പിസിആർ പരിശോധനയും നടത്തണം. അപേക്ഷ സ്വീകരിക്കുന്ന ദിവസമോ അടുത്ത ദിവസമോ കുവൈത്തികൾക്ക് ഇന്ത്യയിലേക്കുള്ള സന്ദർശക വിസ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ വിനോദ സഞ്ചാര മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് കൂടുതൽ പേർ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുഎഇയിലെ പുതിയ തൊഴിൽ നിയമം: ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 6 അവധി ഓപ്ഷനുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button