Latest NewsNewsIndiaInternational

‘എല്ലാ തരത്തിലുള്ള ഭീകരതയെയും ഒരുമിച്ച് എതിർക്കും‘: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം അടിയുറച്ച് ഫ്രാൻസ്

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങുമെന്ന് ഇന്ത്യയും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ഖ്വയിദ തുടങ്ങിയ ഭീകര സംഘടനകൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്നും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.

പാകിസ്ഥാനെതിരായ പരോക്ഷ വിമർശനത്തിൽ, അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഭീകരതയെയും ഇന്ത്യയും ഫ്രാൻസും എതിർക്കുന്നതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾക്കും ഭീകരർക്കും എതിരായ ഇന്ത്യയുടെ നിലപാടുകളെ പിന്തുണച്ച ഫ്രാൻസ്, ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെയും സാമ്പത്തിക കർമ്മ സേനയിലെയും ഇന്ത്യയുടെ എല്ലാ നിലപാടുകൾക്കും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.

ഇൻഡോ പസഫിക് മേഖലയിലെ ഭീകരതയ്ക്കെതിരായ പരസ്പര സഹകരണത്തെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അംഗീകരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെയും പാരീസ് ഭീകരാക്രമണത്തിന്റെയും വാർഷികം ആചരിക്കുന്ന നവംബർ മാസത്തിൽ ഇത്തരം ഒരു പ്രസ്താവന ഇറക്കേണ്ടി വന്നതിലെ യാദൃശ്ചികത ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ഫ്രാൻസിലെയും ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും അഗോള ഭീകരതയ്ക്കെതിരെ ഒരിമിച്ച് നിൽക്കേണ്ടുന്നതിന്റെ ആവശ്യകത കൂടുതൽ ശക്തമായി വരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാനെ ഏതൊരു തരത്തിലുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെയും ശക്തമായി എതിർക്കുമെന്നും ഇന്ത്യയും ഫ്രാൻസും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button