Latest NewsSaudi ArabiaNewsGulf

വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം : സൗദിയുടേത് സ്വപ്‌ന പദ്ധതി

റിയാദ് : ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്ന പദ്ധതിയായ ഒക്സഗണ്‍ വ്യവസായിക നഗരം സ്ഥാപിക്കുക. ഒക്സഗണ്‍ എന്ന പേരിട്ടിരിക്കുന്ന ഒഴുകുന്ന വ്യവസായിക നഗരം നിയോമില്‍ സ്ഥാപിക്കുമെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്ന പദ്ധതിയായ ഒക്സഗണ്‍ വ്യവസായിക നഗരം സ്ഥാപിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്സഗണ്‍ നഗരം സഹായകരമാകുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശി പറഞ്ഞു.

Read Also : അപകീര്‍ത്തികരമായ പോസ്റ്റ്, ഒന്നര വര്‍ഷമായി പ്രവാസി തടവില്‍ : ഷൈലേഷിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വന്‍ ക്യാമ്പയിന്‍

അത്യാധുനിക തുറമുഖവും, എയര്‍പോര്‍ട്ട് കണക്ഷനും, ലോജിസ്റ്റിക്‌സ്, റെയില്‍ ഡെലിവറി സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക മികവുള്ള വ്യവസായിക നഗരമായിരിക്കും ഒക്സഗണ്‍. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, മനുഷ്യ-മെഷീന്‍ ഇടപെടല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയായിരിക്കും ഈ നഗരം പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button