COVID 19KannurLatest NewsKeralaNattuvarthaNews

കൊവിഡ് നിയന്ത്രണ വിധേയം: സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്നലെ 6111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കരുതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also : മരുന്ന് വില്പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കും: ഇന്‍സുലിന് 25 ശതമാനം വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി

അതേസമയം ശബരിമലയില്‍ എത്തുന്നവര്‍ക്ക് വേണ്ടി ആരോഗ്യമേഖലയില്‍ നിന്നുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്നലെ 6111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍കോട് 97 എന്നിങ്ങനെയായിരുന്നു ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button