Latest NewsInternational

ഫ്രാൻസിൽ രണ്ടുംകൽപ്പിച്ച് ഇമ്മാനുവൽ മാക്രോൺ: നിരവധി മുസ്ളീം പള്ളികൾ അടച്ചു പൂട്ടി, താമസാനുമതിയും തുടരെ പിൻവലിക്കുന്നു

പള്ളി അധികൃതരു‌ടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇദ്ദേഹം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്.

ഫ്രാൻസ്: ഫ്രാൻസിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2021 അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികൾ കൂ‌ടി അടച്ചു പൂട്ടും. വർ​ഗീയതെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു. പള്ളി അധികൃതരു‌ടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇദ്ദേഹം അറിയിച്ചു. രാജ്യത്തെ പള്ളികളിൽ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്.

ഫ്രാൻസിൽ താമസാനുമതിയും പഴയ പോലെ വിദേശികൾക്ക് ലഭ്യമല്ല. 2020 സെപ്റ്റം മുതൽ ഇതുവരെ 36000 വിദേശികളുടെ താമസാനുമതി പിൻവലിക്കുകയും ചെയ്തു. രാജ്യത്തെ സുരക്ഷയ്ക്ക് ഈ വ്യക്തികൾ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തു‌ടർന്നാണ് ന‌ടപടിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പള്ളികൾ, മുസ്ലിം സംഘടനകളുടെ ഓഫീസുകൾ തുടങ്ങിയിട‌ങ്ങളിൽ നിരന്തരം പരിശോധന നടത്തി വരികയാണ്.

രാജ്യത്ത് തു‌ടരെ വർ​ഗീയ കൊലപാതകങ്ങളും സംഘർഷങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ മുസ്ലിം സംഘടനകൾക്കെതിരെ ഫ്രഞ്ച് സർക്കാർ നിരന്തര ന‌ടപടികൾ എടുക്കുന്നത്. മതനിന്ദ ആരോപിച്ച് അടുത്തിടെ ചരിത്രാധ്യാപകനായ സാമുവേൽ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം രാജ്യത്ത് മുസ്ലിം വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ട്. ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണ്‍ ക്ലാസ് മുറിയില്‍ കാണിച്ചതിന്റെ പേരിൽ 2020 ഒക്ടോബര്‍ 16 നാണ് ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്ലാസ് എടുക്കവെയായിരുന്നു പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഇദ്ദേഹം ക്ലാസ് റൂമില്‍ കാണിച്ചത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്നു പുറത്തു പോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. അധ്യാപകനെ കൊലപ്പെടുത്തിയ അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. റഷ്യയില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി. കൊലപാതക ആസൂത്രണത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു ശേഷവും നിരവധി ആക്രമണങ്ങൾ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button