ErnakulamKeralaNattuvarthaLatest NewsNewsCrime

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അധ്യാപകന്‍ അറസ്റ്റില്‍

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൊണ്ടു വരികയായിരുന്നു

കൊച്ചി: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു ആണ് പൊലീസിന്റെ പിടിയിലായത്.

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൊണ്ടു വരികയായിരുന്നു. തുടര്‍ന്നാണ് രാജു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്ത് വന്നത്.

Read Also : മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്‌സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button