Latest NewsNewsIndia

നാടൻപാട്ടിലെ രാജ്ഞി ഉർവശിയെ കച്ചേരിക്കിടെ നോട്ടുകൾ കൊണ്ടുമൂടി കാഴ്ചക്കാർ: വീഡിയോ

സംഗീത കച്ചേരിക്കിടെ ഗായികയെ ആരാദ്ഗക്കാർ നോട്ടുകൾ കൊണ്ടു മൂടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയയുടെ കച്ചേരിക്കിടെയാണ് സംഭവം. വേദിയിലിരുന്ന് ഹാർമോണിയം വായിച്ച് പാടുന്ന ഉർവശിയുടെ അടുത്തേക്ക് ഒരു ബക്കറ്റ് നിറയെ നോട്ടുമായെത്തിയ ആരാധകൻ അത് ഉർവശിയുടെ തലയിലേക്കിടുകയായിരുന്നു.

വേദിയുടെ മുന്നിൽ നിന്നവരും ഇത് ഏറ്റുപിടിച്ചു. നിരവധി ആരാധകർ നോട്ടുകൾ പറത്തി ആവേശം കൊള്ളുന്നുമുണ്ട്. മടിയിൽ കുമിഞ്ഞുകൂടിയ നോട്ടുകൾ എടുത്ത് അരികിലേയ്ക്കു മാറ്റി വച്ച് ഉര്‍വശി കച്ചേരി തുടരുന്നതും വിഡിയോയിൽ കാണാം. ഉർവശി തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിഡിയോ വൈറലായതോടെ പലരും സംഭവത്തെ എതിർത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുമുണ്ട്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടൻപാട്ട് കലാകാരിയാണ് ഉർവശി റദാദിയ. നാടൻകലാരംഗത്തെ രാജ്ഞി എന്നാണു അവർ അറിയപ്പെടുന്നത്.

 

View this post on Instagram

 

A post shared by Urvashi Radadiya (@urvashiradadiya_official)

shortlink

Related Articles

Post Your Comments

Related Articles


Back to top button