KeralaNattuvarthaLatest NewsIndiaNews

നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സ് സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പറഞ്ഞു.

Also Read:വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് മുങ്ങി : പ്രതി പിടിയിൽ

‘ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രധാനം. അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂര്‍ണമായും പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയര്‍ഫോഴ്‌സ്. കേരളത്തിലെ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞ നാളുകളില്‍ ഇതിനു സാധിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍, ഉരുള്‍പൊട്ടല്‍ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ചവരാണ് കേരള ഫയര്‍ഫോഴ്‌സ്. ഒരു ഘട്ടത്തില്‍ വീടുകളിലേക്ക് മരുന്നുകള്‍ നേരിട്ടെത്തിക്കുന്നതില്‍ വരെയും ഫയര്‍ഫോഴ്‌സ് മുന്നിലുണ്ടായിരുന്നു’, മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങള്‍ കാര്യക്ഷമമയായി നിര്‍വഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്’, മുഖ്യമന്ത്രി വ്യതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button