KeralaLatest NewsNewsIndia

കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവില്ല, ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഇഡിയോട് കോടതി: വിധി പകര്‍പ്പ് പുറത്ത്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബംഗളൂരുവിലെ കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്

ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പകര്‍പ്പിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നും സംശയം വച്ച് മാത്രം ജാമ്യം നല്‍കാതിരിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക ഹൈക്കോടതി. ബിനീഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Read Also : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബംഗളൂരുവിലെ കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ വിളിപ്പിച്ചാലും കോടതിയില്‍ ഹാജരാകണമെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള ഉപാധിയോടെയാണ് ബിനീഷിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. 2020 നവംബര്‍ 11ന് ആണ് ബിനീഷ് കോടിയേരിയെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്തത്.

കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നുമായിരുന്നു കോടതിയില്‍ ബിനീഷിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button