ThrissurNattuvarthaLatest NewsKeralaNews

ആഡംബര ബൈക്കുകള്‍ മോഷ്​ടിക്കൽ : അഞ്ചം​ഗ സംഘത്തിലെ നാലുപേര്‍ പിടിയിൽ

അ​ഞ്ചം​ഗ ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ളെ​ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്

തൃ​ശൂ​ര്‍: ആ​ഡം​ബ​ര ബൈ​ക്കു​ക​ള്‍ മോ​ഷ്​​ടി​ക്കു​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ നാ​ലു യു​വാ​ക്ക​ൾ അറസ്റ്റിൽ. വെ​സ്​​റ്റ്​ പൊ​ലീ​സാണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. മ​ണ​ത്ത​ല ഏ​റ​ന്‍പു​ര​യ്ക്ക​ല്‍ സൗ​ര​വ് (19), ചാ​വ​ക്കാ​ട് മ​ണ​ത്ത​ല തി​രു​വ​ത്ര അ​യി​നു​പ്പു​ള്ളി ദേ​ശം കീ​ഴ്‌​ശേ​രി ജി​ഷ്ണു (21), എ​ള​വ​ള്ളി താ​മ​ര​പ്പു​ള്ളി നാ​ല​ക​ത്ത് അ​ന്‍സി​ഫ് (19), ചാ​വ​ക്കാ​ട് മ​ണ​ത്ത​ല ത​റ​യി​ല്‍ രാ​ഹു​ല്‍ (19) എ​ന്നി​വ​രെയാണ് പൊലീസ് പിടികൂടിയത്.

അ​ഞ്ചം​ഗ ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ളെ​ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​ക​ള്‍ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ക​യാ​ണെ​ന്നും സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. റെ​മി​ന്‍ പ​റ​ഞ്ഞു.

Read ALso : ആ​ശു​പ​ത്രിയി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ സ്വ​ർ​ണം മോ​ഷ്​​ടി​ച്ചു : ജീ​വ​ന​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ അറസ്റ്റിൽ

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ.​ഒ. ഷാ​ജി, കെ.​എ​ന്‍. വി​ജ​യ​ന്‍, കെ.​എ. തോ​മ​സ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​എ​ന്‍. പ്രി​യ, അ​ഭീ​ഷ് ആ​ൻ​റ​ണി, വി.​ആ​ര്‍. ശ്രീ​രാ​ഗ് എ​ന്നി​വ​രടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button