Latest NewsNewsIndia

ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചു: ബ്രഹ്മോസ് അടക്കമുള്ള അത്യാധുനിക മിസൈലുകളും കപ്പലില്‍

ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ് ഐഎന്‍എസ് വിശാഖപട്ടണം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 75 ശതമാനം ഇന്ത്യയില്‍ നിര്‍മിച്ച ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പല്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബിര്‍ സിംഗിന് കൈമാറിയാണ് യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്തത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ് ഐഎന്‍എസ് വിശാഖപട്ടണം.

Read Also : തോളോട് തോള്‍ ചേര്‍ന്ന്: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം

ഐഎന്‍എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ചതോടെ അത്യാധുനിക യുദ്ധക്കപ്പലുകള്‍ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും ഇടംനേടും. 2015ലാണ് ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ പ്രോജക്ട് ആരംഭിച്ചത്. 163 മീറ്റര്‍ നീളമുള്ള കപ്പലിന് 7000 ടണ്‍ ശേഷിയാണുള്ളത്. നാവികസേനയുടെ 2015ല്‍ ആരംഭിച്ച പ്രോജക്ട് 15 ബി ശ്രേണിയിലെ ആദ്യ പ്രതിരോധ കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം.

ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും അതുപോലെ വായുവിലേക്കും തൊടുക്കാന്‍ കഴിയുന്ന മിസൈലുകള്‍, ടോര്‍പ്പിഡോ ട്യൂബുകള്‍, ലോഞ്ചറുകള്‍, ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളും കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button