Latest NewsUAENewsInternationalGulf

ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ച സംഭവിച്ചതായി സുരേഷ് ഗോപി എംപി

ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താൻ ചില അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചു. റോഡിലെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ എപ്പോഴും പാലിക്കണമെന്നും പോലീസ് ഓർമപ്പെടുത്തുന്നു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവർമാരുടെ അശ്രദ്ധ കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ സംഭവിച്ച അപകടങ്ങളാണ് ഇവയെല്ലാം.

Read Also: ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകൾ: വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button