ThrissurPalakkadLatest NewsKeralaNattuvarthaNews

ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു: ജിത്തു ഇനി നിവര്‍ന്നു തന്നെ നില്‍ക്കും

9 മണിക്കൂര്‍ നീണ്ട നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയത്

തൃശ്ശൂര്‍: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയയിലൂടെ ജിത്തു ഇനി നിവര്‍ന്നു നില്‍ക്കും. പാലക്കാട് വടക്കുംചേരി കമ്മാന്ത്ര കിഴക്കേ വീട്ടില്‍ ഷണ്‍മുഖന്റെ മകന്‍ ജിത്തു (13) വിന് ജന്മനാല്‍ നട്ടെല്ലിനുണ്ടായിരുന്ന വളവ് ശസ്ത്രക്രിയയിലൂടെ നിവര്‍ത്തി. ശസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ ആദ്യമായി ജിത്തു നിവര്‍ന്നു നിന്നു. 9 മണിക്കൂര്‍ നീണ്ട നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയത്.

Read Also : മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണത് :യുവാവിനെ ആസിഡ് ഒഴിച്ച ശേഷം വീട്ടമ്മ പോയത് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്

സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രകിയയാണ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയത്. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജു കൃഷ്ണന്റെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ. എം. സുനില്‍, ഡോ. വിജയകുമാര്‍, സ്റ്റാഫ് നഴ്‌സുമാരായ സരിത, രമ്യ, സുമിക്കോ എന്നിവരുള്‍പ്പെട്ട സംഘമാണ് ശാസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button