KannurKeralaLatest NewsNewsCrime

ധര്‍മടത്ത് ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റു. പന്ത്രണ്ട് വയസുകാരനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്.

Also Read :  പിതാവ് ഉപേക്ഷിച്ചു പോയ 16 കാരിക്കും മാതാവിനും നീതി നിഷേധിക്കുന്നതായി പരാതി

കുട്ടിയുടെ കാലിനും നെഞ്ചിനും പരിക്കെറ്റിട്ടുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബോള്‍ തൊട്ടടുത്ത പറമ്പിലേക്ക് പോയി. ഇതെടുക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ബോളാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി മൂന്ന് ഐസ്‌ക്രീം ബോംബ് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ഇതാവും അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button