Latest NewsNewsIndia

ആന്ധ്രയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മഴ: 49 മരണം, കാണാതായ അമ്പതോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്

ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Read Also : പ്രണയത്തിൽ നിന്ന് പിന്മാറി : പെൺകുട്ടിയെ റോഡരികിലേക്ക് വിളിച്ചുവരുത്തി തുരുതുരെ വെട്ടി; ദേഹത്ത് പതിനഞ്ചോളം മുറിവുകൾ

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 49 ആയി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതോടെ നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങി കിടക്കുന്നത്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ച്ചായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button