PathanamthittaKeralaNattuvarthaLatest NewsNews

കൊടും വി​ഷ​മുള്ള കടുവ ചിലന്തിയെ ക​ണ്ടെ​ത്തി

ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ലെ മ​ഞ്ഞ​യും ക​റു​പ്പും ക​ല​ര്‍ന്ന വ​ര​ക​ള്‍ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​തി​നാ​ലാ​ണ് ക​ടു​വ ചി​ല​ന്തി എ​ന്ന് വി​ളി​ക്കു​ന്ന​ത്

കോ​ന്നി: മൂ​ര്‍ഖ​ന്‍ പാ​മ്പിനേ​ക്കാ​ള്‍ വി​ഷ​മുള്ള കടുവ ചിലന്തിയെ ക​ണ്ടെ​ത്തി. മ​ല​യോ​ര മേ​ഖ​ല​യാ​യ ത​ണ്ണി​ത്തോ​ട്ടി​ല്‍ എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ കു​ള​ത്തു​ങ്ക​ല്‍ ഷൈ​ല​ജന്റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ടു​വ ചി​ല​ന്തി​യെ ക​ണ്ട​ത്.

ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ലെ മ​ഞ്ഞ​യും ക​റു​പ്പും ക​ല​ര്‍ന്ന വ​ര​ക​ള്‍ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​തി​നാ​ലാ​ണ് ക​ടു​വ ചി​ല​ന്തി എ​ന്ന് വി​ളി​ക്കു​ന്ന​ത്. മൂ​ര്‍ഖ​ന്‍ പാ​മ്പി​നേ​ക്കാ​ള്‍ വി​ഷ​മാ​ണ് ഇവയ്ക്ക്.

4.5 സെൻറീ​മീ​റ്റ​ര്‍ വ​ലു​പ്പ​മു​ള്ള ക​ടു​വ ചി​ല​ന്തി​യു​ടെ ക​ടി​യേ​റ്റാ​ല്‍ ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ രൂ​പ​പ്പെ​ട്ട് ചൊ​റി​ഞ്ഞു​പൊ​ട്ടു​ക​യും ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ക്കും. ചെ​റി​യ ജീ​വി​ക​ളെ​യാ​ണ് ഇ​ത് ഭ​ക്ഷി​ക്കാ​റു​ള്ളത്. എന്നാൽ സാ​ധാ​ര​ണ ചി​ല​ന്തി​ക​ളെ​പ്പോ​ലെ ഇ​ത് വ​ല കെ​ട്ടി ഇ​ര​പി​ടി​ക്കാ​റി​ല്ല.

Read Also : രണ്ടു വയസ്സുകാരനെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ

ദ്ര​വി​ച്ച ത​ടി​ക​ള്‍ക്കു​ള്ളിൽ താമസിക്കുന്ന ഈ ചിലന്തിയുടെ ഇഷ്ടഭക്ഷണം പ​ല്ലി​യാ​ണ്. ആ​സി​ഡു​ പോ​ലെ​യു​ള്ള ദ്ര​വം കു​ത്തി​വെ​ച്ച് ഇ​ര​യെ ദ്ര​വ​രൂ​പ​ത്തി​ലാ​ക്കി വ​ലി​ച്ചു ​കു​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button