PalakkadLatest NewsKeralaNattuvarthaNews

തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദം: ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച പ്രതി അബു താഹിറിന് ജീവപര്യന്തം തടവ്

പാലക്കാട്: തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദ ചികിത്സ എന്നപേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. 2017 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

കോയമ്പത്തൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തിയിരുന്നു. നേർച്ചക്ക് ശേഷം കുറച്ച് ദിവസം യുവതിയും ബന്ധുക്കളും പ്രതിയുടെ വീട്ടിൽ തങ്ങിയിരുന്നു.ഈ സമയത്ത് യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,559 വാക്സിൻ ഡോസുകൾ

തുടർന്ന് യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകുകയായിരുന്നു. തുടര്‍ന്ന് ചികിത്സയുടെ മറവിൽ യുവതിയെ മറ്റൊരു മുറിയിൽ വെച്ച് അബു താഹിർ പീഡിപ്പിക്കുകയായിരുന്നു. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിച്ച കോടതി സംഭവത്തിൽ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ വെറുതെ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button