KeralaNattuvarthaLatest NewsNewsIndia

ക്രിപ്​റ്റോ കറന്‍സികളുടെ വിലയിൽ വൻ ഇടിവ്, നെഞ്ചിടിപ്പോടെ നിക്ഷേപകർ

മുംബൈ: രാജ്യത്ത് ക്രിപ്​റ്റോ കറന്‍സികളുടെ വിലയിൽ വൻ ഇടിവ്. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്​കോയിന്‍ 18.53 ശതമാനമാണ്​ ഇടിഞ്ഞത്​. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്​റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ഡെസ്​കിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്‌​ ബിറ്റ്​കോയിന്‍ മൂല്യം 55,460.96 ഡോളറിലേക്ക്​ ഇടിഞ്ഞുവെന്നാണ് റിപ്പോർട്ട്.

Also Read:ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടു വിട്ടു : യുവതി അറസ്റ്റിൽ

നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക്​ മൂല്യമെത്തിയതിന്​ ശേഷമായിരുന്നു ഈ വിലയിടിവ്​ അതുകൊണ്ട് തന്നെ ഇത് സംരംഭകർക്ക് കുറഞ്ഞ വിലയിൽ സ്റ്റോക്കുകൾ വാങ്ങാൻ കൂടിയുള്ള സമയമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറന്‍സികളും (ഡിജിറ്റല്‍ നാണയം)നിരോധിക്കാന്‍ ലക്ഷ്യമിട്ടാണ്​ കേന്ദ്രസര്‍ക്കാര്‍ ബില്‍ പുറത്തു വരുന്നത്​. അതേസമയം, ചില ക്രിപ്​റ്റോ കറന്‍സികള്‍ക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറന്‍സി സൃഷ്​ടിക്കുന്നതിനു പിന്നിലെ സാ​ങ്കേതികവിദ്യക്ക്​​ പ്രോത്സാഹനം നല്‍കാനും ബില്‍ ലക്ഷ്യമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button