Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍

റോം: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തേടി ചെൽസിയും യുവന്റസും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാഞ്ചോയുടെയും ഗോളുകളുടെ മികവിൽ വിയ്യാ റയലിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്.

78-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. സീസണിലെ ചാമ്പ്യൻസ് ലീഗിലെ റൊണാള്‍ഡോയുടെ ആറാം ഗോളായിരുന്നു ഇത്. 89-ാം മിനുറ്റില്‍ ജാദന്‍ സാഞ്ചോയും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. സാഞ്ചോയുടെ യുണൈറ്റഡ് കരിയറിലെ ആദ്യഗോളായിരുന്നു ഇത്. ഒലെ പോയ ശേഷം മൈക്കേല്‍ കാരിക്കാണ് യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകന്‍.

അതേസമയം, മികച്ച രീതിയിൽ കളി ആരംഭിച്ച ചെൽസി തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ചെസ്നിയുടെ മികച്ച സേവുകൾ പക്ഷെ യുവന്റസിന്റെ രക്ഷയ്ക്ക് എത്തി. മത്സരത്തിന്റെ ആദ്യ പകുതിയിലെ 25-ാം മിനുട്ടിൽ ചെൽസി ലീഡ് എടുത്തു. കോർണറിൽ നിന്ന് സെന്റർബാക്കായ ചലോബ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

ചലോബയുടെ ചെൽസിക്കായുള്ള മൂന്നാം ഗോളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളുമായുരുന്നു ഇത്. ഈ ഗോളിന് ശേഷം മൊറാട്ടയ്ക്ക് സമനില നേടാൻ നല്ല അവസരം ലഭിച്ചു. മൊറാട്ടയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഒരു ഗോൾ ലൈൻ ക്ലിയറൻസിലൂടെ തിയാഗോ സിൽവ രക്ഷിച്ചു.

Read Also:- നെഞ്ചെരിച്ചിൽ മാറാൻ.!!

56-ാം മിനുട്ടിൽ റീസ് ജെയിംസിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. 58-ാം മിനുട്ടിൽ ഹുഡ്സൺ മൂന്നാം ഗോൾ നേടി. കളിയുടെ അവസാന നിമിഷം വെർണറിലൂടെ നാലാം ഗോൾ നേടാനും ചെൽസിക്കായി. ഈ വിജയത്തോടെ ചെൽസി 12 പോയിന്റുമായി യുവന്റസിന് ഒപ്പം എത്തി. ഇനി ഒരു മത്സരം കൂടി ഗ്രൂപ്പിൽ ബാക്കിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button