Latest NewsCricketNewsSports

ദ്രാവിഡിനും രോഹിതിനും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാം: വെങ്കടേഷ് അയ്യര്‍

മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡിനും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് യുവതാരം വെങ്കടേഷ് അയ്യര്‍. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലന്ഡിനെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടറാണ് വെങ്കടേഷ് അയ്യര്‍.

‘ഇരുവര്‍ക്കും ഡ്രസ്സിംഗ് റൂം റിലാക്സ്ഡായി നിലനിര്‍ത്തുവാനുള്ള മികച്ച കഴിവുണ്ടെന്നാണ് താരം പറഞ്ഞത്. താരങ്ങളോടുള്ള പെരുമാറ്റവും വളരെ കൂളാണ്. തനിക്ക് ഇരുവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും താന്‍ സമ്മര്‍ദ്ദമില്ലാതെയാണ് ഈ അവസരങ്ങള്‍ ആഘോഷിച്ചത്’.

Read Also:- പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ..!!

‘തനിക്ക് തന്റെ കളി പുറത്തെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ തന്നിരുന്നുവെന്നും തന്റെ കഴിവിൽ പൂര്‍ണ്ണ വിശ്വാസമാണെന്ന് ഇരുവരും അറിയിച്ചു’ അയ്യര്‍ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് അയ്യര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അവസരം ലഭിക്കാനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button