Latest NewsNewsBusiness

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ത്യ എണ്ണ കരുതല്‍ ശേഖരം തുറക്കുന്നു

സൗദിയുടെ തീരുമാനത്തിനെതിരെ അമേരിക്ക,ബ്രിട്ടണ്‍,ചൈന, ജപ്പാന്‍ രാജ്യങ്ങളും

ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം എടുത്ത് ഇന്ത്യ. കരുതല്‍ എണ്ണശേഖരം തുറന്ന് ഇന്ധനവില കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങള്‍ കരുതല്‍ ശേഖരം തുറക്കുന്നത് സൗദിയും റഷ്യയും അടക്കമുള്ള ഒപെക് പ്ലസ് എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ കൂട്ടായ്മ രാജ്യങ്ങള്‍ക്കു ശക്തമായ മുന്നറിയിപ്പ് കൊടുക്കാനാണ്. വലിയ ഇറക്കുമതിക്കാര്‍ കുറച്ചു ദിവസത്തേക്കെങ്കിലും എണ്ണ ഇറക്കുമതിയില്‍ കുറവു വരുത്തിയേക്കാമെന്നു തീരുമാനിച്ചാല്‍ ആഗോള എണ്ണ ഡിമാന്‍ഡില്‍ താല്‍ക്കാലികമായൊരു കുറവു വരും.

Read Also : മോഫിയയുടെ ആത്മഹത്യ: ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥലംമാറ്റി

ഡിമാന്‍ഡില്‍ പെട്ടെന്നൊരു ഇടിവുണ്ടായാല്‍ രാജ്യാന്തര വിപണിയില്‍ വില കുറയും. അമേരിക്ക മുന്നോട്ടുവച്ച കരുതല്‍ ശേഖരം തുറക്കാനുള്ള നിര്‍ദേശത്തിനു പിന്നിലുള്ള ലക്ഷ്യം . ഇതാണ് കോവിഡ് കാലത്തിനുശേഷം ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കൂടുകയും എണ്ണ ഡിമാന്‍ഡ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലും ഉല്‍പാദന നിയന്ത്രണം എന്ന സൗദിയുടെ തീരുമാനമാണ് അസംസ്‌കൃത എണ്ണവില കുത്തനെ കൂട്ടിയത്.

ബ്രിട്ടനും കരുതല്‍ എണ്ണ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്. അസംസ്‌കൃത എണ്ണയുടെ കരുതല്‍ ശേഖരത്തില്‍നിന്ന് അമേരിക്ക 5 കോടി ബാരലും ഇന്ത്യ 50 ലക്ഷം ബാരലുമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശുദ്ധീകരിച്ച് ഇന്ധനമാക്കാന്‍ റിഫൈനിങ് കമ്പനികള്‍ക്കു വിട്ടുകൊടുക്കുന്നത്. എത്ര ബാരല്‍ കരുതല്‍ എണ്ണ എടുക്കണമെന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുക്കും.

8-10 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ കരുതല്‍ ശേഖരത്തിലെ അസംസ്‌കൃത എണ്ണ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ നീക്കത്തിനെതിരെ സൗദിയും റഷ്യയുമടങ്ങുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രമുഖ രാജ്യങ്ങള്‍ ഇറക്കുമതി കുറച്ചാല്‍ അതിനനുസരിച്ച് ഉല്‍പാദനം വീണ്ടും കുറയ്ക്കുമെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഭീഷണി. അടുത്ത മാസം ആദ്യം തന്നെ ഒപെക് പ്ലസ് രാജ്യങ്ങളുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button