KollamKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് കഴിഞ്ഞ് മ​ട​ങ്ങി​യ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യു​വാ​വ് അ​റ​സ്​​റ്റിൽ

തൊ​ഴി​ലു​റ​പ്പ് ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി​യെ​യാ​ണ് ആളൊഴിഞ്ഞ സ്ഥ​ല​ത്തു വെ​ച്ച് ഇ​യാ​ൾ ക​യ​റി​പ്പി​ടി​ച്ച​ത്

ച​ട​യ​മം​ഗ​ലം: തൊ​ഴി​ലു​റ​പ്പ് സ്ഥ​ല​ത്തു ​നി​ന്ന് മ​ട​ങ്ങി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വ് പിടിയിൽ. പോ​രേ​ടം സ​ജീ​വ് വി​ലാ​സ​ത്തി​ൽ രാ​ജീ​വി​നെ (37) ആ​ണ് പൊലീസ് പിടികൂടിയത്. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ അ​ഞ്ചോ​ടെയാണ് സംഭവം. തൊ​ഴി​ലു​റ​പ്പ് ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി​യെ​യാ​ണ് ആളൊഴിഞ്ഞ സ്ഥ​ല​ത്തു വെ​ച്ച് ഇ​യാ​ൾ ക​യ​റി​പ്പി​ടി​ച്ച​ത്.

Read Also : ദ​മ്പ​തി​കൾക്ക് നേരെ ക്വട്ടേഷന്‍ ആക്രമണം:ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ര്‍ ക്വാ​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍

യു​വ​തി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ പിടികൂടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ച​ട​യ​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button