NewsLife StyleFood & CookeryHealth & Fitness

മോണയിൽ നിന്ന് രക്തം വരാറുണ്ടോ?: എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

മോണയിൽ നിന്ന് രക്തം വരുന്നത് പലർക്കും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ചിലർക്ക് ആപ്പിൾ കടിക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. മറ്റ് ചിലർക്ക് പല്ലുതേയ്ക്കുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ട്. ഈ പ്രശ്നത്തെ ​ഗൗരവമായി തന്നെ സമീപിക്കേണ്ടതാണ്. പല കാരണങ്ങൾ കൊണ്ടാണ് മോണയിൽ നിന്ന് രക്തം വരുന്നത്. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാനകാരണം. വൃത്തിയായി സൂക്ഷിക്കാത്ത വായ അണുക്കളുടെ വാസസ്​ഥലമാണ്​.

ഈ അണുക്കൾ മൂലം മോണയിൽ പഴുപ്പുണ്ടാവുകയും ഇത്​ രക്​തം വരുന്നതിനിടയാക്കുകയും ചെയ്യും. ശരീരത്തിൽ വൈറ്റമിൻ സിയുടെയും കെയുടെയും അഭാവം ഉണ്ടായാലും ഇത് സംഭവിക്കാം. കൂടിയ അളവിലുള്ള പുകയില ഉപയോഗം മോണയിൽ രക്തം വരാൻ ഇടയാക്കുന്നു. ഗർഭാവസ്​ഥയിലെ ഹോർമോൺ വ്യതിയാനവും മോണയിൽ രക്തം വരാൻ കാരണമാകുന്നുണ്ട്. അത് കൂടാതെ തെറ്റായ ഭക്ഷണ രീതിയും മോണയിൽ നിന്ന് രക്​തം വരുന്നതിനിടയാക്കും.

Read Also  :  സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ ഒഴിവ്: അവസാന തീയതി ഡിസംബര്‍ അഞ്ച്

ദിവസവും ഉപ്പുവെള്ളം കൊണ്ട്​ വായ കഴുകിയാൽ മോണരോ​ഗം ഒരു പരിധി വരെ തടയാനാകും. ഉപ്പ്​ ആൻറിസെപ്​റ്റിക്​ ഗുണമുള്ളതാണ്​. ഈ ഗുണങ്ങൾ മോണയിൽ നിന്ന്​ രക്​തം വരുന്നതിനെയും മറ്റ്​ അണുബാധകളെയും തടയും. ചൂടുവെള്ളത്തിൽ ഉപ്പിട്ട്​ ദിവസം മൂന്നു തവണയെങ്കിലും വായ കഴുകുന്നത് ഏറെ നല്ലതാണ്. കുറച്ച്​ തേൻ കൈവിരലിലെടുത്ത്​ മോണയിൽ തടവുക. ഇത്​ നിത്യേന ചെയ്യണം. തേനി​​ന്റെ ആൻറി ബാക്​ടീരിയൽ സ്വഭാവം മോണയെ അണുബാധയിൽ നിന്ന്​ രക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button