KeralaLatest NewsNews

മലപ്പുറത്ത് പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടോ? മറുപടിയുമായി ഡിവൈഎഫ്‌ഐ

ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്‌ഐക്ക് ആവശ്യമില്ല.

തിരുവനന്തപുരം: ‘മലപ്പുറത്ത് പന്നിയിറച്ചി’ പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നതെന്നും റഹീം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടത്തുന്നത്. അപക്വമതികളായ വ്യക്തികള്‍ സോഷ്യല്‍മീഡിയ ഹൈപ്പിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനെ തീ പിടിപ്പിക്കേണ്ട കാര്യമില്ല. എറണാകുളത്ത് നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പന്നിയിറച്ചി വിതരണം ചെയ്തു. എറണാകുളത്തെ പ്രധാനഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചി. പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തിനും പ്രദേശങ്ങളുടേതായ ഭക്ഷണവിഭവങ്ങളുണ്ട്’- എ എ റഹീം പറഞ്ഞു.

Read Also: അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു

‘എല്ലാം കഴിക്കണമെന്ന് പറയുന്നത്, മദ്യം കുടിക്കാത്തവരെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ്. മലപ്പുറത്തും വിതരണം ചെയ്യണം, അങ്ങനെയാണോ പറയേണ്ടത്, ദുരുദേശപരമായ പ്രസ്താവനകളാണ് ഇത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നത്. ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്‌ഐക്ക് ആവശ്യമില്ല. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്‌ഐ നല്‍കിയ സന്ദേശം’- എ എ റഹിം വ്യക്തമാക്കി.

‘ഉത്തരേന്ത്യന്‍ മാതൃകകള്‍ ഇവിടെ നടക്കില്ല. ഞങ്ങള്‍ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ. നിങ്ങള്‍ക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാന്‍ കേരളത്തില്‍ കഴിയുമെന്ന് ആര്‍എസ്എസ് കരുതേണ്ട. സാഹോദര്യത്തില്‍ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സംഘപരിവാര്‍ വര്‍ഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് സാധിക്കണം. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ഡിവൈഎഫ്‌ഐ തടയും. വര്‍ഗീയത പടര്‍ത്താന്‍ ആര്‍എസ്എസിനെ ഡിവൈഎഫ്‌ഐ അനുവദിക്കില്ല’- എ എ റഹിം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button