ThiruvananthapuramLatest NewsKeralaNattuvarthaNews

മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്‍മാരെ സംരക്ഷിക്കാൻ: വി മുരളീധരൻ

തിരുവനന്തപുരം: രാജ്യത്ത് നിയമം മൂലം നിരോധിച്ച ‘മുത്തലാഖ് ‘ എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചതെന്നും മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടിയാണ് മകളെ മാനസികമായി തളര്‍ത്തിയതെന്ന മോഫിയ പര്‍വീണിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ.

മുസ്ലീം സഹോദരിമാരുടെ അവകാശ സംരക്ഷണത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായ നിയമനിര്‍മ്മാണമാണ് മുത്തലാഖ് നിരോധനമെന്നും ഈ നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്‍മാരെ സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു, മകളുടെ മുന്നിൽവെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റിൽ
രാജ്യത്ത് നിയമം മൂലം നിരോധിച്ച ‘മുത്തലാഖ് ‘ എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചത്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടിയാണ് മകളെ മാനസികമായി തളര്‍ത്തിയതെന്ന മോഫിയ പര്‍വീണിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.മുസ്ലീം സഹോദരിമാരുടെ അവകാശ സംരക്ഷണത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായ നിയമനിര്‍മ്മാണം, മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിര്‍ത്തത് ഇത്തരം നരാധമന്‍മാരെ സംരക്ഷിക്കാനാണ്.

ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ ഭരണകക്ഷിയാണ് സംരക്ഷിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ജേക്കബ് തോമസിനെ പുസ്തകമെഴുതിയതിന് സസ്പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിക്ക് ഒരു സി.ഐയുടെ കാര്യത്തില്‍ കൈ വിറയ്ക്കുന്നതെന്ത് ? കേരളത്തില്‍ മാറിമാറി ഭരിക്കുന്നവര്‍ ഇത്തരം യൂണിഫോമിട്ട ക്രിമിനലുകളെ കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതാണ് ഈ സംരക്ഷണത്തിന്റെ കാരണം. മോഫിയയുടെ മരണത്തോടെ സിപിഎമ്മിന്റെ സ്ത്രീപക്ഷവാദത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിച്ചത്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button