AsiaLatest NewsNewsIndiaInternational

മ്യാന്മാർ അതിർത്തിയിൽ ഭൂചലനം: കൊൽക്കത്തയിലും ഗുവാഹത്തിയിലും പ്രകമ്പനങ്ങൾ

ന്യൂഡൽഹി: മ്യാന്മാർ അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂറോ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ്, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

Also Read:ജനിതക വ്യതിയാനം വന്ന കൊവിഡ് വകഭേദം വ്യാപിക്കുന്നു: ആറ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെച്ച് യുകെ

ഇന്ന് പുലർച്ചെ 5.15 ഓടെയായിരുന്നു ഭൂചലനം. മുപ്പത് സെക്കൻഡ് നീണ്ടു നിന്ന ഭൂചലനത്തിൽ കൊൽക്കത്തയും ഗുവാഹത്തിയും വിറകൊണ്ടു. ചിറ്റഗോംഗിൽ നിന്നും 184 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് അനുമാനം.

Also Read:നിയന്ത്രണങ്ങൾ നീങ്ങുന്നു: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് അനുമതി

ആളപായത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button