KasargodKeralaNattuvarthaLatest NewsNews

തു​ലാ​വ​ര്‍ഷ മ​ഴ​യു​ടെ ലഭ്യതയിൽ സർവ്വകാല റെക്കോർഡിട്ട് ഈ ജില്ല : മറികടന്നത് 121 വർഷത്തെ റെക്കോർഡ്

1932-ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യ 790.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യെ​യാ​ണ് 2021 മ​റി​ക​ട​ന്നിരിക്കുന്നത്

കാ​സ​ർ​ഗോഡ്​: തു​ലാ​വ​ര്‍ഷ മ​ഴ​യു​ടെ ല​ഭ്യ​ത​യി​ല്‍ സ​ര്‍വ​കാ​ല റെ​ക്കോ​ഡ്​ മ​റി​ക​ട​ന്ന് കാസർ​ഗോഡ് ജില്ല. ശ​രാ​ശ​രി ഈ ​കാ​ല​യ​ള​വി​ല്‍ ഇ​തു​വ​രെ ല​ഭി​ക്കേ​ണ്ട​ത് 322.7 മി​ല്ലി​മീ​റ്റ​ര്‍ മ​ഴയാണ്. എന്നാൽ ​ഇത്തവണ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​വം​ബ​ര്‍ 25 വ​രെ ജി​ല്ല​യി​ല്‍ 801.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ലഭിച്ചിരിക്കുന്നത്. ഇ​തു​വ​രെ 148 ശ​ത​മാ​നം അ​ധി​ക​മ​ഴയാണ് ലഭ്യമായിരിക്കുന്നത്.

സാധാരണയായി ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള തു​ലാ​വ​ര്‍ഷ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ ശ​രാ​ശ​രി ല​ഭി​ക്കേ​ണ്ട​ത് 344.4 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. 1901 മു​ത​ലു​ള്ള 121 വ​ര്‍ഷ​ത്തെ തു​ലാ​വ​ര്‍ഷ മ​ഴ​യു​ടെ ക​ണ​ക്കി​ല്‍ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ലാ​വ​ര്‍ഷ മ​ഴ ല​ഭി​ച്ച റെ​ക്കോ​ഡ്​ ഇ​നി 2021നൊപ്പമാണ്.

Read Also : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മൂന്നു ദിവസം പ്രായമായ നവജാതശിശു മരിച്ചു

1932-ല്‍ ​രേ​ഖ​പ്പെ​ടു​ത്തി​യ 790.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യെ​യാ​ണ് 2021 മ​റി​ക​ട​ന്നിരിക്കുന്നത്. തു​ലാ​വ​ര്‍ഷ സീ​സ​ണി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ 121 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ജി​ല്ല 800 മി​ല്ലി​മീ​റ്റ​ര്‍ മഴ മ​റി​ക​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button