Latest NewsKeralaNews

കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തെത്തുടര്‍ന്നാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത്: നീതിയുടെ വിജയമെന്ന് കോൺഗ്രസ്

സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത സർക്കാർ നരഹത്യയ്ക്ക് കൂട്ടുനിൽക്കുകയാണ്.

ആലുവ: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ സ്‌റ്റേഷന് മുന്നിൽ നടത്തിയ ഉപരോധം അവസാനിപ്പിന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നീതി ലഭിച്ചതിൽ സന്തോഷമെന്ന് ബെന്നി ബഹനാൻ എം പി പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തെത്തുടര്‍ന്നാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സിഐ സുധീറിനെ സംരക്ഷിച്ചത് മറ്റൊരു സിപിഐഎം ജില്ലാ സെക്രട്ടറി. പൊലീസ് സ്റ്റേഷനും, കോടതിയും പാർട്ടിയാകുന്ന രീതി അനുവദിക്കില്ല. പൊലീസ് സ്റ്റേഷനിൽ സ്ത്രീകൾക്ക് സംരക്ഷണം അനിവാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കാലാവധി നീട്ടി: ഡിജിപി അനില്‍കാന്തിന് സംസ്ഥാന പൊലീസ് മേധാവിയായി 2023 വരെ തുടരാം

‘കോൺഗ്രസ് സമാധാനപരമായി സമരം നടത്തി. എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ചു സമരം നടത്തി. കോൺഗ്രസ് സമരത്തെ നിർവീര്യമാക്കാമെന്നു സർക്കാർ ഇനി സ്വപ്നം കാണണ്ടെന്നും സുധാകരൻ പറഞ്ഞു. ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും കോൺഗ്രസിനെ തോൽപിക്കാനാകില്ല. സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത സർക്കാർ നരഹത്യയ്ക്ക് കൂട്ടുനിൽക്കുകയാണ്’- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button