Latest NewsNewsIndia

വിവാഹം കഴിക്കുന്നതിന് മതം മാറിയ യുവാവിന് കോടതിയില്‍ നിന്ന് തിരിച്ചടി:മതം മാറ്റം സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടെന്ന് കോടതി

ചെന്നൈ: സ്‌നേഹിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിനായി മതം മാറിയത് യുവാവിന് ഇപ്പോള്‍ വിനയായി. മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച യുവാവിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. അന്യമതത്തിലുള്ള പെണ്‍കുട്ടിയെ ആണ് വിവാഹം കഴിച്ചത് എങ്കിലും വിവാഹത്തിന് മുമ്പ് തന്നെ ഇയാള്‍ പെണ്‍കുട്ടിയുടെ മതത്തിലേയ്ക്ക് മാറിയിരുന്നുവെന്ന് കോടതി കണ്ടെത്തി.

Read Also ; മതാചാര രേഖ ഇല്ലാതെ ഇനി എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം: ഉത്തരവിറങ്ങി

വിവാഹം ഇന്റര്‍കാസ്റ്റ് രീതിയിലാക്കാന്‍ ദളിതനായ യുവാവ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയ വിവാഹം ചെയ്തു. തുടര്‍ന്ന് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ യുവാവ് കോടതിയെ സമീപിച്ചു. പക്ഷേ കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവാവിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

മദ്രാസ് ഹൈക്കോടതിയാണ് യുവാവിന്റെ ഹര്‍ജി തള്ളിയത്. ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറിയാലും നിങ്ങളുടെ ജാതി മാറുകയില്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ ഹര്‍ജിക്കാരന് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വകുപ്പില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യന്റേതാണ് ഉത്തരവ്.

സേലം ക്യാമ്പില്‍ നിന്നുള്ള എസ്. പോള്‍ രാജാണ് ഹര്‍ജിയുമായി കോടതിയെ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന ലഭിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ മതംമാറ്റ നാടകവും ഇതിന് പിന്നാലെ കല്യാണവും കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button