Latest NewsNewsInternational

ഡ്യൂട്ടിക്കിടെ പോലീസ് വണ്ടിയിൽ സഹപ്രവർത്തകയുമായി ലൈംഗികബന്ധം: വീഡിയോ വൈറലായതോടെ വിവാദ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു

ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ വെച്ച് സഹപ്രവർത്തകയുമായി ലൈംഗികബന്ധം പുലർത്തിയ വിവാദ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചു. അമേരിക്കയിലെ മാഡിസണിലെ പൊലീസ് പട്രോള്‍ ടീമിന്റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്.

പുതുതായി എത്തിയ വനിതാ സഹപ്രവർത്തകയുമായി പാറ്റേഴ്‌സൺ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതോടെ ഇയാൾക്കെതിരെ അന്വേഷണത്തിന് പോലീസ് ആസ്ഥാനം ഉത്തരവിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് പാറ്റേഴ്‌സണ്‍ രാജി വെച്ചത്.

Also Read:തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ? കുറിപ്പുമായി അരുൺകുമാർ

മാഡിസണ്‍ പൊലീസ് വകുപ്പില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് പാറ്റേഴ്‌സണ്‍. സെപ്തംബര്‍ 16-നാണ് വിവാദസംഭവം. മാഡിസണിലെ റീട്ടെയില്‍ കടയുടെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട പൊലീസ് കാറിനുള്ളില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പാറ്റേഴ്‌സണിന്റെ ദൃശ്യങ്ങൾ മറ്റൊരു വണ്ടിയുടെ ഉടമസ്ഥൻ ഫോണിൽ ചിത്രീകരിക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് വാഹനത്തില്‍ രണ്ട് പേരെ നഗ്‌നരായി കണ്ടതിനാല്‍ വീഡിയോ പകര്‍ത്തുകയായിരുന്നു എന്നായിരുന്നു ഇയാൾ പറഞ്ഞത്. പത്തിരുപത് വയസ്സുള്ള സ്ത്രീയും മുതിര്‍ന്ന പുരുഷനുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. താന്‍ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സ്ത്രീ വസ്ത്രങ്ങള്‍ ധരിക്കുകയും പൊലീസ് ഉദ്യോഗസ്ഥന്‍ യൂനിഫോമിട്ട് മുന്‍സീറ്റില്‍ വന്നിരുന്ന് വാഹനം പോവുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു.

Also Read:നീതി ആയോഗ് പുറത്ത് വിട്ടത് 2015 -16 കാലത്തെ കണക്ക്: അന്ന് ഭരിച്ചത് ഉമ്മൻചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

തുടക്കത്തില്‍ പൊലീസ് അധികൃതര്‍ ഈ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. മാധ്യമങ്ങൾ വാർത്തയാക്കുകയും പാറ്റേഴ്‌സണാണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെ, അന്വേഷണത്തിന് ഉത്തരവായത്. പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വിവിധ ചട്ടങ്ങള്‍ പാറ്റേഴ്‌സണ്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പുതുതായി ജോലിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥയാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button