ErnakulamLatest NewsKeralaNattuvarthaNews

ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്

അപകടം സിപിഎം സർക്കാരിന്റെ വേട്ടയാടൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ

കൊച്ചി: ഫസൽ വധക്കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്. കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ രാധാകൃഷ്ണനാണ് വാഹനാപകടത്തിൽ പരുക്കേറ്റത്.അതേസമയം, സിപിഎം സർക്കാരിന്റെ വേട്ടയാടൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ അപകടം നടന്നത് ദുരൂഹതയുണർത്തുന്നതായാണ് ആക്ഷേപം. തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം രാധാകൃഷ്ണന്റെ തൃപ്പൂണിത്തുറയിലെ വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സർവീസിൽ നിന്നും വിരമിച്ച രാധാകൃഷ്ണൻ ബെംഗളുരുവിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.

വൃക്ക വില്‍ക്കാൻ തയ്യാറാകാത്തതിന് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍

തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോൾ അദ്ദേഹം പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നും താൻ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോൾ അതാണ് നല്ലതെന്നു പറഞ്ഞ് അധിക്ഷേപിച്ചതായും രാധാകൃഷ്ണൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നതോടെ സിപിഎം പ്രവർത്തകരിൽ നിന്ന് തനിക്കു നേരെ ആക്രമണമുണ്ടാകുമോ എന്ന ഭയമുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button