ErnakulamKeralaNattuvarthaLatest NewsNews

മോഡലുകളുടെ മരണം: അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ വച്ച് അന്‍സി ഉള്‍പ്പെടെയുള്ളവരെ സൈജു ആഫ്റ്റര്‍ പാര്‍ട്ടിയ്ക്ക് നിര്‍ബന്ധിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി.

എന്നാല്‍ താല്‍പര്യമില്ലെന്ന് അന്‍സിയും സംഘവും വ്യക്തമാക്കി. ഇതിന് ശേഷം സൈജു വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടരുകയായിരുന്നു. ഈ യാത്രയിലാണ് അപകടം സംഭവിച്ചതെന്നാണ് അന്വഷണസംഘത്തിന്റെ കണ്ടെത്തൽ.

ഗുജറാത്ത് കലാപം: മോദിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിക്കുന്നില്ല, പുനരന്വേഷണം വേണ്ട, സുപ്രീം കോടതിയില്‍ കപിൽ സിബൽ

നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് സൈജുവെന്നും ഇന്റീരിയര്‍ ഡിസൈനറായ സൈജു ഹോട്ടലുടമ റോയി ജോസഫിന്റെ അടുത്ത സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഡിജെ നടക്കുന്ന ദിവസങ്ങളില്‍ സൈജു ഹോട്ടലില്‍ എത്തിയിരുന്നത് മയക്കുമരുന്ന് കൈമാറാനാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button