KozhikodeLatest NewsKeralaNattuvarthaNews

വീണ്ടും പോലീസിന്റെ അനാസ്ഥ: നടുറോഡില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, യുവതി മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല

കോഴിക്കോട്: നടുറോഡില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തിൽ പുറത്തുവരുന്നത് പോലീസിന്റെ അനാസ്ഥ. ഏറെക്കാലമായി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം അനുഭവിക്കുന്നതായി യുവതി ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി വ്യക്തമാക്കി.

കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം പോയി അന്വേഷിച്ചപ്പോള്‍ പരാതി കാണുന്നില്ലെന്നാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു. അതേസമയം, തന്നെ മര്‍ദ്ദിച്ചയാളുടെ പരാതി അവിടെയുണ്ടെന്നും യുവതി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ല: വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ

മീന്‍കട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെ ഭര്‍ത്താവ് നിധീഷാണ് ക്രൂരമായി ആക്രമിച്ചത്. യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച്‌ കത്തിക്കുമെന്നും ഭര്‍ത്താവ് ഭീഷണി മുഴക്കി. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ നടുറോഡില്‍ വച്ച്‌ തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നു.

ഭർത്താവ് തന്റെ മീന്‍തട്ട് തട്ടിത്തെറിപ്പിച്ചതായും കരിങ്കല്ലെടുത്ത് തന്‍റെ നേരെ എറിഞ്ഞതായും കഴുത്തിന് പിടിച്ച് മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. അതേസമയം, നടുറോഡില്‍ വച്ച്‌ ആക്രമിച്ച കേസില്‍ നിധീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button