Jobs & VacanciesLatest NewsEducationCareerEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ഒഴിവുകള്‍: അവസാന തീയതി ഡിസംബര്‍ 4

ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍. ടെക്‌നിക്കല്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 527 അപ്രന്റീസ് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം.

Read Also : വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന രേഖകള്‍ വേണ്ട: മന്ത്രി എംവി ഗോവിന്ദന്‍

ബംഗാള്‍, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളിലാണ് അവസരം. ഡിസംബര്‍ 19ന് ആണ് എഴുത്തുപരീക്ഷ. അപ്രന്റീസ് ട്രെയിനിംഗ് കാലാവധി 12 മാസമാണ്. ട്രേഡ് അപ്രന്റീസ് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പരിശീലന കാലാവധി 15 മാസമാണ്.

ട്രേഡ് അപ്രന്റീസ് റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ് പരിശീലന കാലാവധി 14 മാസമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button