KeralaLatest NewsNewsIndia

വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്: വി ശിവൻകുട്ടി

തിരുവനന്തപുരം: വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ് മന്ത്രി വി ശിവൻകുട്ടി. കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും, വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Also Read:തമിഴ്‌നാട്ടില്‍ കനത്ത മഴ: കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി, 14 ജില്ലകളിലെ പതിനായിരത്തോളം പേര്‍ ക്യാമ്പുകളില്‍

‘കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല’, മന്ത്രി പറഞ്ഞു.

‘മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. കോവിഡിന്റെ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും തയ്യാറാകണം’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button