Latest NewsNews

മഴയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ഭൂചലനം

ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പുലർച്ചെ 4.17-ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആളപായമോ മരണമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.

Read Also  :  ശബരിമലയെ മാലിന്യമുക്തമാക്കാന്‍ പുണ്യം പൂങ്കാവനം പദ്ധതി: ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് വെല്ലൂരിൽ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളിൽ ഭീതിയുളവാക്കി ഭൂചലനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button