Latest NewsNewsInternational

കാറിനകത്ത് വെച്ച് കാമുകിയെ ചുംബിച്ചു, വീഡിയോ വൈറൽ: പ്രവാസിയായ യുവാവിനെ കാമുകിക്കൊപ്പം നാടുകടത്താൻ തീരുമാനം

കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത കാറിനകത്ത് വെച്ച് കാമുകിയെ ചുംബിച്ച പ്രവാസിയായ യുവാവിനെ നാടുകടത്താനൊരുങ്ങി ഉദ്യോഗസ്ഥർ. ഏഷ്യാക്കാരനായ യുവാവിനെ കുവൈത്ത് പൗരയായ യുവതിക്കൊപ്പമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇരുവരെയും നാടുകടത്തും. സാല്‍മിയ (Salmiya)പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു യാത്രക്കാരൻ ആണ് ഇവർ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതും പൊലീസിന് കൈമാറിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, അമേരിക്കയിലെ മാഡിസണിലും സമാനമായ സംഭവം അടുത്തിടെ ഉണ്ടായിരുന്നു.

Also Read:‘അറ്റം മുറിച്ച കോയ’ എന്ന് വിളിക്കരുതെന്ന് മുജാഹിദ് ബാലുശേരി, യേശുവിനെ പിടിച്ച് കോയയാക്കുന്നത് എന്തിന്?: സെബാസ്റ്റ്യന്‍

ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തിൽ വെച്ച് സഹപ്രവർത്തകയുമായി ലൈംഗികബന്ധം പുലർത്തിയ വിവാദ ഉദ്യോഗസ്ഥന് ജോലി നഷ്ടമായ സംഭവം ഏറെ ചർച്ചയായിരുന്നു. അമേരിക്കയിലെ മാഡിസണിലെ പൊലീസ് പട്രോള്‍ ടീമിന്റെ മേധാവിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലഫ്. റെജിനാള്‍ഡ് പാറ്റേഴ്‌സണാണ് രാജിവെച്ചത്. പുതുതായി എത്തിയ വനിതാ സഹപ്രവർത്തകയുമായി പാറ്റേഴ്‌സൺ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു രാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button