Latest NewsNewsIndia

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കി

രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലും ചര്‍ച്ചയില്ലാതെ പാസാക്കി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലും ചര്‍ച്ചയില്ലാതെ പാസാക്കി.

Read Also : മോന്‍സന്‍ കേസ്: കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണം, കോടതിയുടെ ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍

ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി കൊണ്ടാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്സഭയില്‍ പ്രതിപക്ഷ ബഹളമായിരുന്നു. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button